ഡാളസ്: കേരളത്തിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന യുഡിഎഫിനുണ്ടായ ഉജ്വല വിജയത്തിൽ ആഹ്ലാദം പ്രകടിക്കുന്നതിനും ആഘോഷിക്കുന്നതിനുമായി ഡിഎഫ്ഡബ്ല്യു കോൺഗ്രസ് പ്രവർത്തകരുടെയും യുഡിഎഫ് അനുഭാവികളുടെയും ഒരു യോഗം ചേരുന്നു.
ഞായറാഴ്ച (മേയ് 10) വൈകുന്നേരം 5.30ന് റെഡ് ചില്ലി റസ്റ്റോറന്റിലാണ് (4361 N. Beltline Rd, Mesquite, TX) യോഗം ചേരുന്നത്.
ഡാളസിലും പരിസരത്തുമുള്ള എല്ലാ യുഡിഎഫ് അനുഭാവികളുടെയും സാന്നിധ്യം പ്രതീക്ഷിക്കുന്നതായി സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: ബോബൻ കൊടുവത്ത്: 214 929 2292, പി.പി. ചെറിയാൻ : 214 450 4107, പ്രദീപ് നാഗനൂലിൽ: 469 449 1905, തോമസ് രാജൻ: 214 287 3135, സജി ജോർജ്: 214 714 0838, റോയ് കൊടുവത്ത്: 972 569 7165.